03:01am 11 November 2026
NEWS

യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ച കേസിൽ നടി മിനു മുനീർ പൊലീസ് കസ്റ്റഡിയിൽ

14/08/2025  03:58 PM IST
nila
 യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ച കേസിൽ നടി മിനു മുനീർ പൊലീസ് കസ്റ്റഡിയിൽ

നടി മിനു മുനീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്ന കേസിലാണ് നടി പൊലീസിന്റെ പിടിയിലായത്. 2014-ൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് പൊലീസിന്റെ നടപടി. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി തമിഴ്‌നാട്ടിൽ എത്തിച്ച് സെക്‌സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്നാണ് ബന്ധുവായ യുവതിയുടെ പരാതി. ചെന്നൈ തിരുമംഗലം പൊലീസാണ് ബുധനാഴ്ച രാത്രി നടിയെ കസ്റ്റഡിയിലെടുത്തത്. 

അപകീർത്തിക്കേസിൽ നടൻ ബാലചന്ദ്ര മേനോന്റെ പരാതിയിൽ നേരത്തെ മിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി എന്ന പരാതിയിലായിരുന്നു അറസ്റ്റ്. കാക്കനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്ത നടിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.

ചലച്ചിത്രരംഗത്തെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ പുറത്തുവന്നപ്പോൾ ചില നടന്മാർക്കെതിരെ ലൈംഗികാരോപണം നടത്തി മിനു മുനീർ രംഗത്തെത്തിയിരുന്നു. ജയസൂര്യ, മുകേഷ്, മണിയൻ പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവർക്കെതിരെ ഫേസ്ബുക്ക് പേജിലൂടെയാണ് മിനു ആരോപണം ഉന്നയിച്ചിരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img